Tuesday, December 11, 2012

ഒരിക്കലും മരിക്കാത്ത പ്രണയത്തിൻ തുണ്ടുകൾ…!


ഉപ്പുരസമുള്ള ആ പുസ്തകത്താളുകൾ ഞാൻ കീറിയെറിഞ്ഞത് നിന്റെ ഓർമ്മകളെ എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ ആയിരുന്നു. പക്ഷെ, ആ കടലാസു കഷ്ണങ്ങൾ വീണ്ടും പെറുക്കി എടുത്തു വെച്ചത് എന്തിനായിരുന്നെന്ന് ഇനിയും മനസ്സിലാകുന്നില്ല. കണ്ണുനീരിന്റെ രുചി എനിക്കത്ര പ്രിയങ്കരമായിരുന്നോ….!!


വരൂ പ്രിയേ…! ഒരിക്കൽ കൂടി നമുക്കാ
വാകമരത്തണലിലേക്കു പോകാം..
അന്നു തൊടിയിലെ വാകമരത്തിനു കീഴിൽ
ഞാൻ ചീന്തിയെറിഞ്ഞ കടലാസു കഷ്ണങ്ങളിൽ ചിലതു
ഇനിയും ദ്രവിക്കാതെ കിടപ്പുണ്ടായിരിക്കും.
അതിൽ എന്റെ കണ്ണീരിന്റെ ഉപ്പും നനവും
ഉള്ളിടത്തോളം കാലം വരെ..!
അവിടെ ഞാൻ വിതറിയ നിന്റെ സ്നേഹം
മുളച്ചു പൊന്തിയോ എന്നു നോക്കാം..!
ഇന്നു നാം പിരിഞ്ഞിട്ട് അഞ്ചു വർഷം തികയുന്നു.
ഒരിക്കൽ നാം വലിച്ചെറിഞ്ഞ നമ്മുടെ സ്നേഹം
പുതിയൊരു വള്ളിയായ് പടർന്നുപന്തലിച്ചിരിക്കും.
അതു പുതിയ ഇരയെ വരിഞ്ഞു മുറുക്കുകയായിരിക്കും.

നിന്റെ കണ്ണുകളിലെ ഭയം എനിക്കു കാണാമായിരുന്നു.
ചുണ്ടുകൾ വിറക്കുന്നതു ഞാൻ അറിഞ്ഞിരുന്നു.
എന്തു കൊണ്ടെന്നു ഞാൻ നോക്കിയില്ല.
ആർക്കു വേണ്ടിയെന്നു അന്വേഷിച്ചതുമില്ല.
കാലം ഒരിക്കൽ കൂടി നമ്മെ ഒരുമിപ്പിച്ചെങ്കിൽ,
നിനക്കായ് പലതും കരുതിയിട്ടുണ്ട് ഞാൻ.
നീ അത്ഭുതപ്പെടും. തീർച്ച…!!
അതെന്തെല്ലാമെന്നു കാണാനായെങ്കിലും നീ തിരികെ വരില്ലേ..??

8 comments:

  1. പെറുക്കി എടുത്തു വെച്ച കടലാസ്‌ കഷണങ്ങള്‍ തൊടിയിലെ വാകമരത്തിനു കീഴിൽ കൊണ്ടിട്ടത് ആരാണ് എന്തിനാണ്....!!!???????

    ReplyDelete
    Replies
    1. ഏതായാലും അത് ഞാനല്ല ചെയ്തത്

      Delete
    2. എഴുത്തിൽ ചോദ്യമില്ല.. എഡിറ്റീട്ടുണ്ട്...!! ഹിഹി..!! വന്നതിലും വായിച്ചതിലും എഴുതിയതിലും ഒരുപാടു നന്ദി..! ഇനിയും വരുക.

      Delete
  2. Replies
    1. അതെ.. അതെ.. പ്രണയം മാത്രമല്ല വിരഹവും കൊള്ളാം..!! ഈ പൂമൊട്ടിനെ ശ്രദ്ധിച്ചതിലും ഇവിടെ വന്നു അഭിപ്രായം പങ്കു വെച്ചതിലും ഒരുപാട് നന്ദിയുണ്ട്. ഇനിയും കാണാമെന്ന ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു....

      Delete
  3. ഞാൻ ചീന്തിയെറിഞ്ഞ കടലാസു കഷ്ണങ്ങൾ
    ഇനിയും ദ്രവിക്കാതെ കിടപ്പുണ്ടായിരിക്കും.

    ആ ആർക്കറിയാം

    ReplyDelete
    Replies
    1. നോക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വീണ്ടും ആ വഴി പോകാനുള്ള പേടി കൊണ്ട് പോയില്ലെന്നേ ഉള്ളൂ...! ഇതു വായിക്കാനായി ഇത്തിരി സമയം നീക്കി വെച്ച പ്രിയ സുഹൃത്തിനു ഒത്തിരി ഒത്തിരി നന്ദി..! വീണ്ടും വരണമെന്നു അഭ്യർത്ഥിക്കുന്നു..!

      Delete
  4. casino online casino free spins no deposit【Malaysia】
    casino online casino free spins no deposit,【WG98.vip】⚡,casino free vua nhà cái spins william hill no deposit,best online slots free spins 카지노사이트 no deposit,big casino

    ReplyDelete

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!