വിടരാനും സുഗന്ധം പരത്താനുമുള്ള അടങ്ങാത്ത ആഗ്രഹത്തോടെ, കാലത്തിന്റെ മൌന സമ്മതത്തിനായി കാത്തു നില്ക്കുന്ന പൂമോട്ടുകള്ക്ക് ഒരുമിക്കാനും ചിന്തകള്‍ പങ്കു വെക്കാനും ഈ പൂന്തോട്ടത്തിലൂടെ കഴിയട്ടെ...!! എന്റെ ഭ്രാന്തന് ചിന്തകള്‍ ഈ ബ്ലോഗിലൂടെ നിങ്ങളുമായി പങ്കു വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു....
Thursday, May 24, 2012
അറിയുന്നു നിന്നെ ഞാന്‍ ...
അറിയുന്നു നിന്നെ ഞാന്‍ ... പുലരുമീ പ്രഭാതത്തില്‍ ...
നാണിച്ചു പോയൊരാ ഹിമ കണം പുല്കുന്ന സുര്യരസ്മികള് പോല്‍ ...
അറിയുന്നു നിന്നെ ഞാന്‍ ...
മൃദു മന്ദഹാസം ചൊരിയുന്ന ദേവത പോല്‍ ...
എവിടെയോ കണ്ടു പിരിന്ജോരാ വാനമ്പാടികള്‍ തന് നൊമ്പരം ..
പിരിഞ്ഞു പോകാന്‍ നേരം പിറുപിറുത്ത വാക്കുകള്‍ ...
അറിയുമോ നീ സഖി ... അറിയുന്നു നിന്നെ ഞാന്‍ ...!!

നിഴലും നിലാവും
ഇന്നീ രാത്രി പോല്‍ എത്രയോ രാത്രി ...
നിന്നെയീ കൈകളാല്‍ തോഴീ ഞാന്‍ പുല്കി ...!!
അന്നത്തെയാ മര ച്ചോട്ടില്‍
നിഴലും നിലാവുമായ് നമ്മളിരുപേരും ...
ഇന്നുമീ രാത്രിയില്‍ ഓര്‍ക്കുന്നു ഞാന്‍ ...
മാറ്റമില്ലോന്നിനും , നാമിരുവര്കുമല്ലാതെ ...!!
ഈ രാത്രി ..., അന്നത്തെ നമ്മളിന്നില്ല ...
ഇപോഴോ നീയെന്റെയാരോരുമല്ല ...
രാത്രി .... , ഇന്നലെയും , ഇന്നും , നാളെയും ...
ഓടിയൊളിക്കുന്ന നിഴലും നിലാവും ...!!
Saturday, May 19, 2012
രാഷ്ട്രീയ കോമരങ്ങള്‍...
രാഷ്ട്രീയം
എന്ന വാക്ക് ഞാനൊരിക്കലും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടാത്ത ഒന്നാണ്.. ഇവിടെ ഇങ്ങനെ പ്രധിപാധിക്കേണ്ടി വരുമെന്നും ഞാന്‍ ഒരിക്കലും ചിന്തിച്ചതല്ല... പക്ഷെ കേരള രാഷ്ട്രീയത്തിന്റെ ഇന്നത്തെ സ്ഥിതി കാണുമ്പോള്‍ മനസ്സില്‍ പേടി തോന്നുന്നു... ജനാധിപത്യം കൊടി കുത്തി വാഴുന്ന നമ്മുടെ നാട്ടില്‍ ജനസേവകരുടെ പങ്കിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം.. എന്നാല്‍ ഇന്ന് "ജനസേവകര്‍ " എന്ന പേരിന്റെ ഔചിത്യം പരിശോധിക്കേണ്ടിയിരിക്കുന്നു... ഇന്നത്തെ രാഷ്ട്രീയത്തിനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഒരിക്കലും യോജിക്കാത്ത ഒരു പേരാണ് അതെന്നു ഞാന്‍ കരുതുന്നു.... ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും താറടിച്ചു കാണിക്കാനല്ല ഞാന്‍ ഇങ്ങനെ പറഞ്ഞത്.. മറിച്ച് , ആ
പദത്തിന്റെ അര്‍ത്ഥത്തെ കുറിച്ച് ഒന്ന് ചിന്തിക്കാന്‍ വേണ്ടിയാണ്.. ജനസേവനത്തിന് അധികാരം കൂടിയേ തീരൂ എന്ന കാഴ്ചപ്പാടാണ് ആദ്യം മാറ്റേണ്ടത്.. അധികാരമെന്ന ചിന്ത വരുമ്പോളാണ് മനുഷ്യന് possessive ആകുന്നത്.. അധികാരങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തില്‍ മത്സരിക്കുന്നവര്‍ ഒരിക്കലും ഒരു നല്ല ജനസേവകനല്ല എന്ന് ഉറപ്പാണ്.. ഭരണം എന്ന വാക്ക് പുതുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... അത് രാജ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന വാക്കാണ്.. ഇന്നത്തെ പരിത സ്ഥിതികള്‍ക്കും രാഷ്ട്രീയത്തിനും യോജിച്ചതല്ല.. ജനാതിപത്യത്തില്‍ ആരും ആരെയും ഭരിക്കുന്നില്ല... സേവനം ചെയ്യുന്നു എന്നാണു പറയേണ്ടത്.... ഭരണ പക്ഷം , പ്രതി പക്ഷം എന്ന വേര്‍തിരിവ് നിയമ സഭക്കുള്ളില്‍ മാത്രം ഒതുങ്ങി നില്ക്കനമെന്നാനെന്റെ അഭിപ്രായം..പുറത്തു എല്ലാവരും ജനസേവകര്‍ മാത്രമാകുകയും സേവനം അനുഷ്ടിക്കുകയും ചെയ്യണം.. എങ്കില്‍ അധികാരത്തിനു വേണ്ടിയുള്ള ഈ
കിട മത്സരങ്ങള്‍ ഒഴിവാക്കാനാവും എന്ന് ഞാന്‍ കരുതുന്നു...
ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയം സ്വപ്നങ്ങളില്‍ ഒതുങ്ങി പോകുമോ എന്ന് എനിക്കും ആശങ്കയുണ്ട് .. എങ്കിലും ഇന്നത്തെ രാഷ്ട്രീയത്തിന്റെ സ്ഥിതി കാണുമ്പോള്‍ മനസ്സ് ഏറെ വേദനിക്കുന്നു... കൊല്ലും കൊലയും നിത്യ സംബവങ്ങളായി മാറിയിരിക്കുന്നു.. ദൈവത്തിന്റെ സ്വന്തം നാടായ ഈ കൊച്ചു കേരളത്തിലെ രാഷ്ട്രീയം ഇത്രയ്ക്കു അധപതിക്കുമെന്നു സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നതല്ല.. ജനങ്ങളെ സേവിക്കനായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ എത്ര പേരുണ്ടാകും ഇന്ന് നമുക്കിടയില്‍..?? വിരലിലെന്നാവുന്നത്ര വിരളം..!! ഇത് ആരുടേയും തെറ്റല്ല.. അനുകരണം മാത്രം ജീവിത ശൈലിയാക്കി മാറ്റിയ നാം പുതിയ ആശയങ്ങള്‍ക്ക് നേരെ എന്നും മുഖം തിരിക്കുന്നു... കാരണം ആ റിസ്ക് ഏറ്റെടുക്കാന്‍ നാം തയാറല്ല... അത് റിസ്ക് ആണ്.. ആയിരിക്കാം .. പക്ഷെ തോളളായിരത്തി നാല്പതുകളില് മഹാത്മാ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ നമുക്ക് ഇന്നും ഈ സ്വാതന്ത്ര്യം അനുഭവിക്കാന്‍ പറ്റുമായിരുന്നില്ല.... മാറ്റങ്ങള്‍ കാലാനുസ്രിതമായി സംഭവിക്കണം... പുതിയ കാഴ്ചപ്പാടുകളെ സ്വാഗതം ചെയ്യാന്‍ നമുക്ക് എന്ന് കഴിയുന്നോ അന്നേ ഈ ചോരക്കളി അവസാനിക്കൂ...

ടി.പി യുടെ മരണം കേരള രാഷ്ട്രീയത്തിലെ മറക്കാനാവാത്ത ഒരേടായിരിക്കും.. അതിനു പ്രധാന കാരണം മാധ്യമങ്ങള്‍ തന്നെയാണ്... ഇന്ന് കേരളത്തിലെ കൊച്ചു കുട്ടികള്‍ പോലും കേരള രാഷ്ട്രീയത്തിന്റെ ഭാവിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.. തീര്‍ച്ചയായും ഒരു നല്ല ലക്ഷണമാണ് ഇത്... മാറ്റങ്ങളുടെ അനിവാര്യതയെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം.. തുടര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിലെ പോരായ്മകള്‍ നാം തിരിച്ചറിയണം... മത്സരങ്ങള്‍ ഒഴിവാക്കി, ജനസേവനവും, നാടിന്റെ അഭിവൃദ്ധിയും ലകഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ തയാറുള്ള ജനസേവകാരാണ് ഇന്ന് നമുക്ക് വേണ്ടത്... ഓരോ പൌരനും പ്രതികരിക്കണ്ട സമയമാണ് ഇതെന്ന് ഞാന്‍ കരുതുന്നു.. സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും തുറന്നു പറയാന്‍ ഓരോ പൌരനും അവകാശമുണ്ട് ..
മുകളില്‍ പറഞ്ഞത് പോലൊരു രാഷ്ട്രീയം ഉടലെടുത്താല്‍ അതിനെ അടിച്ചമര്‍ത്താന്‍ ഒരു പാട് ദുഷ്ട ശക്തികള്‍ ഉണ്ടാകും എന്ന കാര്യം തീര്‍ച്ചയാണ്... പണത്തിനു പിന്നാലെയുള്ള പരക്കം പാച്ചിലിനിടയില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് എന്ത് വില.. സ്വന്തം കൂടപ്പിറപ്പിനെ പോലും കൊന്നു കളയാന്‍ നാം തയ്യാറാകുന്നു ...!! പണത്തിനും അധികാരത്തിനും അടിമപ്പെട്ടു പോയിരിക്കുന്ന മലയാളി സത്യങ്ങള്‍ തിരിച്ചറിയണം... സ്വയം ചിന്തിക്കണം... ആര്‍ക്കു വേണ്ടി...?? എന്തിനു വേണ്ടി...?? ഇന്ന് നമുക്കിടയിലുള്ള രാഷ്ട്രീയ പാര്‍ടികള്‍ ആദര്‍ശം കൊണ്ടും അടിത്തറകൊണ്ടും സുശക്തമാനെങ്കിലും തങ്ങള്‍ക്കു പറ്റിയ തെറ്റുകള്‍ തിരിച്ചറിഞ്ഞു, അനിവാര്യമായ മാറ്റങ്ങള്‍ വരുത്തും എന്ന പ്രതീക്ഷയോടെ..., നല്ല ഒരു നാളേക്ക് വേണ്ടി , നിസ്വര്തമായി ജനസേവനത്തിന് ഇറങ്ങുന്നവരുടെ രാഷ്ട്രീയത്തിനായി പ്രാര്‍ഥിച്ചു കൊണ്ട്.....
ഹരി...
Subscribe to:
Posts (Atom)