Saturday, May 19, 2012

ചിരിക്കുക നീ തോഴീ....

ഇന്ന്  നീ  ചിരിക്കുമ്പോള്‍  ,
ഉദയം  മനോഹരമാകുന്നു ...
ഇന്ന്  നീ  ചിരിക്കുമ്പോള്‍  ,
മാരിവില്ലിന്‍  നിറങ്ങള്‍  പൊഴിയുന്നു ....
ഇന്ന്  നീ  ചിരിക്കുമ്പോള്‍  ,
സ്വപ്ന  ലോകത്തിന്‍  വാതില്‍  തുറക്കുന്നു ...

ജീവിതം  മൃതിയെക്കാള്‍  നിശബ്ധമാകുമ്പോള്‍   
തോഴീ  നീ  ചിരിക്കുക ....!!
തെരുവില്‍  സഹയാത്രികന്‍  വീഴുമ്പോള്‍ ... ,
ചോരയില്‍  പിടയുമ്പോള്‍ ....
തോഴീ  നീ  ചിരിക്കുക ...!!

ഇന്ന്  , എന്‍  കണ്പോളകള്‍  ചിമ്മി  തുറക്കുമ്പോള്‍ ... ,
നോവ്‌  പൂണ്ടാടക്കുമ്പോള്‍ ..... ,
ആരെയോ  തിരയുമ്പോള്‍ ..... ,
പേടിച്ചു  പിന്മാറുമ്പോള്‍ .... ,
ചിരിക്കുക  നീ  വീണ്ടും .....!!
നിന്‍റെയാ ചിരി  തോഴീ  ,
ഞാനതില്‍  ജീവിക്കുന്നു ...!!!

No comments:

Post a Comment

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!