Saturday, May 19, 2012

തുടര്‍ച്ച

എപ്പോഴോ  പകലെന്റെ 
മുന്നില്‍  വീണുടഞ്ഞു  പോയ്‌ ...
ഇനി  സന്ധ്യ ...
ശോകാര്‍ദ്രമാം  രാത്രി  ..
കയ്യില്‍  നിന്നെന്നുടെ
പുസ്തകം  നിലം  പൊത്തി ...
ഏടുകള്‍  മറിഞ്ഞു പോയ്‌ ...
തുടര്‍ച്ച  മുറിഞ്ഞു  പോയ്‌ ...
തിരിച്ചു  പോക  വയ്യ ...
വാക്കുകള്‍  മുറിയുന്നു ...
കൈകള്‍  വിറക്കുന്നു ....
മരവിച്ചു  പോയൊരാ  മനസ്സുമായ് ...
നിര്‍വികാരനായ് ....
നിശ്ചലം  നില്പൂ  ഞാന്‍ ....!!!

No comments:

Post a Comment

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!